തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

author

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് ഭരതന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് ആണ് അറസ്റ്റിലായത്.

മലപ്പുറത്ത് ഹോംനഴ്‌സായി ജോലി ചെയ്‌തിരുന്ന പരാതിക്കാരി കുളത്തൂപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്‌തു. അതിന് ശേഷം പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയതോടെ തിരിച്ച്‌ ജോലിക്ക് പോകുന്നതിനായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകനെ സമീപിച്ചു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടില്‍ എത്തിച്ച്‌ തന്നെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.വെള്ളറടയിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞ നാല് ദിവസമായി ഇവര്‍. അക്കാരണത്താലാണ് വെള്ളറട പൊലീസ് സ്റ്റേഷനില്‍ മൊഴി കൊടുത്തത്. സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക്മാറ്റുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ച്‌ ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യ ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്‌ എസ് ടി ഡി വി) പരീക്ഷണം നടത്തി. ഇതിലൂടെ ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള വഴിയൊരുങ്ങിയിരിക്കുന്നു. തലവര മാറ്റിയെഴുതാന്‍ ജീന്‍ എഡിറ്റിംഗ് ഒഡീഷ ബാലസൂരി എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ നിന്ന് ഇന്ന് (സെപ്തംബര്‍ ഏഴ്) 11.30നായിരുന്നു പരീക്ഷണം. ഇതോടെ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ വിജയകരമായി പരീക്ഷിച്ച യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പമെത്തി നാലാമത്തെ രാജ്യമായി […]

You May Like

Subscribe US Now