തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

author

തിരുവനന്തപുരം അഞ്ചു തെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍ (34), അലക്‌സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. മീന്‍പിടിത്തം കഴിഞ്ഞ് വള്ളം തീരത്തോട് അടുക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉയര്‍ന്ന തിരമാല കാരണം വള്ളം മറിയുകയായിരുന്നു. മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. മൂന്ന് പേരുടേയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുല്ലപ്പെരിയാര്‍ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനു വേണ്ടിയാണ് ഭരണഘടനാ ബെഞ്ച് മേല്‍നോട്ട സമിതിക്ക് രൂപം നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ സഹോദരന്‍ വിനോദ് ബോബ്‌ഡെ ആയിരുന്നു തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഭരണഘടന ബെഞ്ചിന് മുമ്ബാകെ ഹാജരായിരുന്നത്. […]

You May Like

Subscribe US Now