തിരുവനന്തപുരത്ത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ; അന്വേഷണം ആരംഭിച്ചു

author

തിരുവനന്തപുരം: വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി. തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ആണ് സംഭവം. തിരുവനന്തപുരം പൊഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പേരിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്.

മറ്റ് മേഖലകളിലേക്ക് മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്കാണ് കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തുന്നത്. കുളത്തൂര്‍ പഞ്ചായത്ത് യോഗത്തിനിടെ വൈസ് പ്രസിഡന്‍റാണ് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി ആക്ഷേപമുന്നയിച്ചത്. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബോധ്യപ്പെട്ടത് മെഡിക്കല്‍ ഓഫീസറുടെ പരിശോധനയിലാണ്. പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ; അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വെല്ലുവിളി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമുയരുന്നു. കൊവിഡിന്റെ അതിവ്യാപനം വലിയവെല്ലുവിളിയാണുയര്‍ത്തുന്നത്. കേരളത്തില്‍ കെ.ടി ജലീലിന്റെ രാജിയിലൂന്നിയുള്ള സമരമുറകള്‍കൂടിയായതോടെ രോഗം ഇനിയും പരിധിവിടുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍. അതിനാല്‍ തെരഞ്ഞെടുപ്പും നീട്ടിവെക്കാനാണ് സാധ്യത. നേരത്തെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം 5000 അടുത്തിരിക്കുകയാണ്. ഇതോടെ നിലപാടു മാറ്റത്തിനു അധികൃതരും നിര്‍ബന്ധിതരാകുകയാണ്. നീട്ടിവെക്കണമെന്നതാണ് ഉയരുന്ന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് […]

You May Like

Subscribe US Now