തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 50 കോ​ടി​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ള്‍

author

തി​രു​പ്പ​തി: പ്ര​ശ​സ്ത ആ​രാ​ധ​നാ​ല​യ​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 50 കോ​ടി​യേ​റെ മൂ​ല്യ​മു​ണ്ടാ​യി​രു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ള്‍. 1000 രൂ​പ​യു​ടെ 1.8 ല​ക്ഷം നോ​ട്ടു​ക​ളും 500 രൂ​പ​യു​ട‌െ 6.34 ല​ക്ഷം നോ​ട്ടു​ക​ളു​മാ​ണ് ക്ഷേ​ത്ര​ത്തി​ന് കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 2016 ന​വം​ബ​ര്‍ എ​ട്ടി​ന് 1000, 500 നോ​ട്ടു​ക​ള്‍ നി​രോ​ധി​ച്ചെ​ങ്കി​ലും ഭ​ക്ത​ര്‍ ഇ​വ കാ​ണി​ക്ക​യാ​യി ന​ല്‍​കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി) അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പ​ണം റി​സ​ര്‍​വ് ബാ​ങ്കി​ലോ മ​റ്റേ​തെ​ങ്കി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലോ നി​ക്ഷേ​പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​താ​യി തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി) ചെ​യ​ര്‍​മാ​ന്‍ വൈ.​വി. സു​ബ്ബ അ​റി​യി​ച്ചു.

പ​ഴ​യ നോ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2017-ല്‍ ​ടി​ടി​ഡി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​നും റി​സ​ര്‍​വ് ബാ​ങ്കി​നും ക​ത്തെ​ഴു​തി​യി​രു​ന്നു​വെ​ങ്കി​ലും അ​നു​കൂ​ല പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്ബ​ന്ന​മാ​യ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് തി​രു​പ്പ​തി ക്ഷേ​ത്രം

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രിക്ക് ഇന്ന് 70ാം പിറന്നാള്‍, ആശംസ പ്രവാഹം; സേവനവാരത്തിന് തുടക്കം കുറിച്ച്‌ ബിജെപി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70ാം പിറന്നാള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസയുമായി നിരവധി പേരാണ് എത്തുന്നത്. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപി പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 20 വരെ നീളുന്ന സേവന പരിപാടിയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ചായക്കച്ചവടത്തിലൂടെ തുടങ്ങി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായും രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായും വളര്‍ന്ന നരേന്ദ്ര മോദി ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ദാമോദര്‍ ദാസ് മോദിയുടെയും ഹീരാബെന്നിന്റെയും […]

You May Like

Subscribe US Now