തി​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ലത്തില്‍ അപാകതകള്‍;​ എന്‍‌സി‌പി നേതാവ് ശരദ് പവാറിന് ഇ​ഡി നോട്ടീസ്

author

ന്യൂ ഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍‌സി‌പി) നേതാവ് ശരദ് പവാറിന് ​എന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ പ്രഖ്യാപിച്ചതിലെ അപാകതകള്‍ സം​ബ​ന്ധി​ച്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പവാറിന്റെ മകളും ബാരാമതി പാര്‍ലമെന്റ് അംഗവുമായ സുപ്രിയ സുലെയ്ക്കും സമാനമായ അറിയിപ്പ് ഉടന്‍ ലഭിക്കുമെന്നാണ് സൂചന.

മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് (എം‌എസ്‌സി) ബാങ്കില്‍ 25,000 കോടി രൂപ അഴിമതി നടത്തിയെന്നാരോപിച്ച്‌ പവാറിനെതിരെ കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തിരുന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ത​ങ്ങ​ളി​ല്‍ ചി​ല​രോ​ട് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് എ​ന്ന പ​രി​ഹാ​സ വാ​ക്കു​ക​ളോ​ടെ​യാ​ണ് പ​വാ​ര്‍ ഈ ​ന​ട​പ​ടി​യേ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ച്ച​ത്. എ​തി​ര്‍​ക്കു​ന്ന​വ​രെ കേ​സു​ക​ളി​ല്‍ കു​ടു​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും ദു​ഷ്പ്ര​വ​ണ​ത​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Get Title Loans On The Web without any Shop See

Get Title Loans On The Web without any Shop See Have the Cash You’ll Need without Making Home! Shopping for a means to obtain title loans on line with no shop see? With Title Loan Fast, you can easily make an application for a automobile title loan completely on line, […]

You May Like

Subscribe US Now