തീപിടിത്തം അട്ടിമറിയെന്ന് ആവര്‍ത്തിച്ച്‌ ചെന്നിത്തല; എന്‍.ഐ.എ അന്വേഷിക്കണം

author

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന ആരോപണം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ ഇല്ലാതാക്കാനാണ് ശ്രമം നടന്നത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി തല അന്വേഷണം മതിയാകില്ലെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യു.ഡി.എഫ് സമരം. കുഴപ്പമുണ്ടാക്കിയത് പൊലീസാണ്. ജനപ്രതിനിധികളെയും മാധ്യമങ്ങളെയും തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫിസറാണോ എന്നും ചെന്നിത്തല ചോദിച്ചു.

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ആസൂത്രിതമാണ് എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രതിപക്ഷം ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും, മുഖ്യമന്ത്രിയെയും, ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ലമെന്റിന് സമീപം കോഡുകളടങ്ങിയ കടലാസുമായി ചുറ്റിത്തിരിഞ്ഞ് കശ്മീരി യുവാവ്; കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനു സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഇയാളുടെ പക്കല്‍നിന്ന് കോഡുകളടങ്ങിയ കടലാസ് കണ്ടെടുത്തായി പോലീസ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാര്‍ലമെന്റിനു സമീപത്തെ പുല്‍ത്തകിടിയില്‍ ചുറ്റിത്തിരിയുകയായിരുന്നു ഇയാള്‍. ഇയാളുടെ തോളില്‍ ഒരു ബാഗുമുണ്ടായിരുന്നു. അതീവസുരക്ഷാമേഖലയില്‍ കറങ്ങിത്തിരിയുന്നതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ എത്തി ഇയാളം ചോദ്യം ചെയ്തു. പരിശോധനയില്‍ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും ആധാര്‍ കാര്‍ഡും കോഡുകളെഴുതിയ കടലാസ് കഷ്ണവും കണ്ടെത്തി. […]

You May Like

Subscribe US Now