തീരദേശ നിയമലംഘനം: നടപടികള്‍ വ്യക്തമാക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി

author

ന്യൂ​ഡ​ല്‍ഹി: തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച്‌ നി​ര്‍മി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ എ​ടു​ത്ത ന​ട​പ​ടി​ക​ള്‍ നാ​ലാ​ഴ്​​ച​ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തോ​ട് സു​പ്രീം​കോ​ട​തി. മ​ര​ട് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​ജ​ര്‍ ര​വി ന​ല്‍കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ല്‍ ജ​സ്​​റ്റി​സ്​ രോ​ഹി​ങ്ട​ന്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ്​ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. തീ​​ര​​ദേ​​ശ നി​​യ​​മം ലം​​ഘി​​ച്ച കെ​​ട്ടി​​ട​​ങ്ങ​​ള്‍​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന ഉ​​ത്ത​​ര​​വ് പൂ​​ര്‍​​ണ അ​​ര്‍​​ഥ​​ത്തി​​ല്‍ത​​ന്നെ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നു നി​​ര്‍​​ദേ​​ശി​​ച്ച കോ​​ട​​തി, ഇ​​തു സം​​ബ​​ന്ധി​​ച്ച കോ​​ട​​തി​​യ​​ല​​ക്ഷ്യ കേ​​സി​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ബി​​ശ്വാ​​സ് മേ​​ത്ത​​യെ ക​​ക്ഷിചേ​​ര്‍​​ക്കാ​​നും നി​​ര്‍​​ദേ​​ശി​​ച്ചു.

മ​ര​ട്​ ഫ്ലാ​റ്റ് പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച്‌ സം​സ്ഥാ​ന​ത്ത് നി​ര്‍മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക കൈ​മാ​റാ​നും അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍ക്കെ​തി​രെ സ്വീ​ക​രി​ക്കാ​ന്‍ പോ​കു​ന്ന നി​ല​പാ​ട് കോ​ട​തി​യെ അ​റി​യി​ക്കാ​നും 2019 ​െസ​പ്റ്റം​ബ​റി​ല്‍ അ​ന്ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന്​ ജ​സ്​​റ്റി​സ്​ അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, കോ​ട​തി നി​ര്‍​ദേ​ശം ടോം ​ജോ​സ് പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ര​ടി​ലെ ഫ്ലാ​റ്റ് ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ളാ​യ മേ​ജ​ര്‍ ര​വി കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

മരടില്‍ പൊളിച്ച ഫ്ലാറ്റുകളിലൊന്നിന്റെ ഉടമകളായ ജെയിന്‍ കണ്‍സ്ട്രക്‌ഷന്‍സിന്റെ ആസ്തി തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയോടും ആവശ്യപ്പെട്ടു. കമ്ബനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ മറ്റു പ്രോജക്ടുകളെയും ബാധിക്കുന്നുവെന്നും തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കാന്‍പോലും പ്രയാസമാണെന്നും ജെയിന്‍ കണ്‍സ്ട്രക്‌ഷന്‍സ് പറഞ്ഞു. അതിനാല്‍ മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് തങ്ങളുടെ ബാധ്യതയ്ക്ക് തുല്യമായ ആസ്തികള്‍മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ മരവിപ്പിച്ചത് റദ്ദാക്കണം എന്ന അപേക്ഷയിലാണ് സുപ്രീംകോടതി ഉത്തരവ്. കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച്‌ തീരുമാനമെടുക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയി; ദുരൂഹത ഏറെയെന്ന് പൊലീസ്

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മാണശാലയില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന പരാതിയില്‍ ദുരൂഹത ഏറെയെന്ന് പൊലീസ്. തൊഴിലാളികളെ ആക്രമിച്ച ശേഷം സ്ഥാപനത്തിലെ താല്‍കാലിക ജീവനക്കാരനും സംഘവും വിഗ്രഹം കടത്തികൊണ്ടുപോയെന്നാണ് പരാതി. എന്നാല്‍ ഫൊറന്‍സിക് സംഘവും വിരളടയാള വിദഗ്ദരും നടത്തിയ പരിശോധനയില്‍ മോഷണം നടന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയില്ല. മോഷണം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്തരം ആക്രമണത്തിനു സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. സംഭവത്തിനു ശേഷം, വീണു പരുക്കേറ്റെന്നു […]

You May Like

Subscribe US Now