തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത്​ കോവിഡ്​ മരണം 1000 കടന്നു

author

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 83,341 പുതിയ കേസുകള്‍ കൂടി റിപോര്‍ട്ട്​ ചെയ്​തതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. 39,36,748 രോഗബാധിതരാണ്​ നിലവില്‍ ഇന്ത്യയിലുള്ളത്​. ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ്​ മ​ര​ണ​നിരക്ക്​ തുടര്‍ച്ചയായ മൂന്നാം ദിവസവും 1000 കടന്നു. 1096 പേര്‍ കഴിഞ്ഞ ദിവസം മരണത്തിന്​ കീഴടങ്ങി.

ആരോഗ്യമന്ത്രാലയത്തിന്‍െറ കണക്കുകള്‍ പ്രകാരം 8,31,124 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 30.37 ലക്ഷം പേര്‍ക്ക്​ രോഗം ഭേദമായി. 68,472 പേര്‍ രോഗം ബാധിച്ച്‌​ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആദ്യ കോവിഡ്​ കേസ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​ മുതല്‍ സെപ്​റ്റംബര്‍ മൂന്ന്​ വരെ 4,66,79,145 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. ഐ.സി.എം.ആറിന്‍െറ കണക്കുകള്‍ പ്രകാരം 11.69 ലക്ഷം സാംപിളുകളാണ്​ വ്യാഴാഴ്​ച പരിശോധിച്ചത്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 77 ശതമാനമായി​.

വ്യാഴാഴ്​ച രാജ്യത്ത്​ പ്രതിദിനം കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ്​​ വര്‍ധനവ്​ രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ 83,883 പേര്‍ക്കായിരുന്നു​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതികളുടെ പ്രാദേശികതല പ്രചാരണമാണ് മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റടക്കം പ്രധാന പ്രചാരണായുധമാക്കുകയാണ് സിപിഎം. സെക്രട്ടേറിയറ്റ് തീപിടിത്തം ലൈഫ് തുടര്‍ വിവാദങ്ങള്‍, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം തുടങ്ങിയവയും ചര്‍ച്ചയാകും. ബിനീഷ് കൊടിയേരിക്കെതിരെ പുതിയ ആരോപണങ്ങള്‍ കൂടി ശക്തമാകുമ്ബോഴാണ് കോടിയേരിയുടെ നേതൃത്വത്തില്‍ സിപിഎം നേതൃയോഗം ചേരുന്നത്. […]

You May Like

Subscribe US Now