തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം; കുറ്റപത്രത്തില്‍ ബി.ജെ.പി. എം.പിയുടെ പേരും ഉള്‍പ്പെടുത്തി ബംഗാള്‍ പോലീസ്

author

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അനുബന്ധ കുറ്റപത്രത്തില്‍ ബിജെപി രണഘട്ട് എംപി ജഗന്നാഥ് സര്‍ക്കാറിനെ കൂടി ഉള്‍പ്പെടുത്തി പശ്ചിമ ബംഗാള്‍ ക്രൈം ഇവെസ്റ്റിഗേഷന് വിഭാഗം. തിങ്കളാഴ്ചയാണ് ടിഎംസി കൃഷ്ണഗഞ്ച് എം‌എല്‍‌എ സത്യജിത് ബിശ്വാസിന്റെ കൊലപാതകക്കേസില്‍ എം.പിയുടെ പേര് കൂടി ഉള്‍പ്പെടുത്തിയത്. നാദിയ ജില്ലയിലെ കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

മുമ്ബ് പല തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ജഗന്നാഥ് സര്‍ക്കാറിനെ ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് മുമ്ബ് എംപി സത്യജിത് ബിശ്വാസുമായി പലതവണ സംസാരിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ ബിജെപി നേതാവ് മുകുള്‍ റോയിയെയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

Read also: ലോകത്ത്‌ കോവിഡ്‌ മരണം 9 ലക്ഷം കടന്നു; രോഗബാധിതര്‍ 2.94 കോടി

എന്നാല്‍ എം.പിയെ കേസില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന് മുന്നോടിയായി ധാരാളം ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എനിക്കറിയാവുന്നിടത്തോളം പ്രതി ഒന്നോ രണ്ടോ തവണ സര്‍ക്കാറുമായി സംസാരിച്ചു. സര്‍ക്കാര്‍ പ്രതികള്‍ക്ക് അഭയം നല്‍കുന്നതില്‍ തര്‍ക്കമില്ല. പോലീസും നിയമവും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ടിഎംസി വീണ്ടും തെളിയിച്ചു. എന്നാല്‍ അവര്‍ക്ക് ബിജെപിയെ തടയാന്‍ കഴിയില്ല. ഒരു എംപിക്കെതിരായ ഇത്തരം തെറ്റായ ആരോപണങ്ങള്‍ രണഘട്ടില്‍ തിരിച്ചെത്താന്‍ സഹായിക്കുമെന്ന് അവര്‍ കരുതുന്നുവെങ്കില്‍, അവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു, – രാഹുല്‍ സിന്‍ഹ വ്യക്തമാക്കി.

നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ടിഎംസി എം‌എല്‍‌എ ആയിരുന്ന ബിശ്വാസിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നാദിയ ജില്ലയിലെ മജ്ധിയയില്‍ സരസ്വതീ പൂജ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് വേദിയിലേക്ക് മടങ്ങവെയാണ് വെടിയേറ്റത്. അക്രമികള്‍ സത്യജിത്തിന്റെ സമീപമെത്തി നിരവധി തവണ വെടിയുതിര്‍ത്ത ശേഷം ഓടിപ്പോവുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്. പി കെ.കെ.മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുക. അതേസമയം തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 44 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ചന്തേര സ്റ്റേഷനില്‍ അന്വേഷണ സംഘമെത്തി […]

Subscribe US Now