‘തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്’, നിധില്‍ കൊലചെയ്യപ്പെടുന്നതിന് മുന്‍പ് സിപിഎം പ്രവര്‍ത്തകന്റെ പോസ്റ്റ്; ആരോപണവുമായി ബിജെപി

author

അന്തിക്കാട് നിധിന്റെ കൊലപാതകത്തില്‍ സിപിഎം കണ്ണൂര്‍ ലോബിയെന്ന് ആരോപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്ബ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

‘മൂന്നു ദിവസത്തിനു ശേഷം തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്’ എന്ന ജിജോ തില്ലങ്കേരി എന്നയാള്‍ ഫേയ്സ്ബുക്കില്‍ കുറിച്ചത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ ആരോപണം.

അന്തിക്കാട് നിധില്‍ കൊലപാതകം സി. പി. എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്നുള്ള വസ്തുത കൂടുതല്‍ കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയാണ്. കണ്ണൂരിലെ നിരവധി കൊലക്കേസുകളില്‍ പ്രതിയും ക്രിമിനലുമായ ഒരാളുടെ മുന്നറിയിപ്പാണിത്. സ്ഥലം സി. ഐ. പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു.

ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട് പൊലിസിനു ലഭിച്ചിട്ടും കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരനെ പോലീസ് വിവരം അറിയിച്ചില്ല. സ്ഥലത്തെ ബി. ജെ. പി. നേതാക്കളോട് പൊലീസ് കാര്യം മറച്ചുവെക്കുകയും ചെയ്തു. പൊലീസിന്റെ അറിവോടെയാണ് ഈ കൊല നടന്നതെന്ന് വ്യക്തം.- സുരേന്ദ്രന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

അതിനിടെ നിധിലിന്റെ കൊലപാതകത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്. മുറ്റിച്ചൂര്‍ സ്വദേശി സനലാണ് പിടിയിലായത്. സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായിരുന്നു 28 കാരനായ നിധില്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്​ ശക്തമായ നടപടി സ്വീകരിക്കണം ; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ഹാഥറസ്​ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്​ ശക്തമായ നടപടി സ്വീകരണക്കമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ​രാ​തി ല​ഭി​ച്ചാ​ലു​ട​ന്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​രാ​തി​യി​ല്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​യ​ച്ച മൂ​ന്ന് പേ​ജു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ അ​റി​യി​ച്ചു. മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്‍െറ സഹായം വേണമെങ്കില്‍ അതും […]

You May Like

Subscribe US Now