തെലങ്കാനയില്‍ ഫെറാരി കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50 കാരന് ദാരുണാന്ത്യം

author

ഹൈദരാബാദ്: തെലങ്കാനയില്‍ ഫെറാരി കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50 കാരന് ദാരുണാന്ത്യം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വാച്ച്‌മാനാണ് മരിച്ചത്.

ഹൈദരാബാദിലെ മാതപൂരിലാണ് സംഭവം. അതിവേഗത്തില്‍ വന്ന ഫെറാരി കാര്‍ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാര്‍ ഡ്രൈവര്‍ നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

യേശു ബാബു എന്നയാളാണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജൂബിലി ഹില്‍സില്‍ നിന്ന്് മാതപൂരിലേക്ക് പോകുകയായിരുന്നു നവീന്‍ കുമാര്‍. യേശു ബാബു തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം.ശിവശങ്കര്‍ സ്വകാര്യ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ വിദേശ യാത്രകള്‍ നടത്തിയത് 14 തവണ; യാത്രകളില്‍ ആറെണ്ണത്തിലും സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വകാര്യ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ നടത്തിയത് 14 വിദേശ യാത്രകള്‍. കൂട്ടത്തില്‍ ഔദ്യോഗിക യാത്രകളും ഉള്‍പ്പെടും. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത് എന്നിരിക്കെ ശിവശങ്കറിന്റെ ഈ നീക്കം തീര്‍ത്തും സംശയകരമാണ്. ശിവശങ്കറിന്റെ 14 വിദേശ യാത്രകളില്‍ ആറെണ്ണത്തിലും സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നുവെന്നതും ഏജന്‍സികളുടെ സംശയം വര്‍ധിപ്പിക്കുന്നു. അതേസമയം യാത്രകളേറെയും ദുബായ് കേന്ദ്രീകരിച്ചുള്ളതായിരുന്നു. എവിടെയാണ് പോയതെന്നും, ആരെയൊക്കെ കണ്ടെന്നും ഏജന്‍സികള്‍ […]

You May Like

Subscribe US Now