തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവത തെരുവിലിറങ്ങും: രഘുറാം രാജന്‍

author

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളും ഉപയോഗിച്ച്‌ ഏറെ കാലം ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭവന്‍സ് എസ്.പി.ജെ.ഐ.എം.ആര്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജോലിയില്ലാത്ത ചെറുപ്പക്കാരെ കുറച്ച്‌ കാലത്തേക്ക് ശ്രദ്ധതിരിച്ചുവിടാനാകും. എന്നാല്‍, വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അവര്‍ തെരുവിലിറങ്ങും. കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം, പക്ഷേ അവസാനം അത് പരാജയപ്പെടും.” അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും കൊണ്ട് പ്രശ്നങ്ങളില്‍നിന്ന് അധികകാലം ശ്രദ്ധതിരിക്കാനാവില്ല.

കേന്ദ്ര സര്‍ക്കാറിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നികുതികള്‍ സ്ഥാപിച്ച്‌ ഇറക്കുമതി കുറക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ അത് കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്ത് പരാജയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഉത്പാദിപ്പിക്കുന്നതിലും ലാഭകരമാണെങ്കിലാണ് ഇറക്കുമതി നടക്കുക. അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കയറ്റുമതി നടത്താനായാലേ പ്രയോജനമുണ്ടാകൂ.

ചൈന ഉയര്‍ന്നുവന്നത് അസംബ്ലിങ് യൂണിറ്റുകളുടെ പിന്‍ബലത്തിലായിരുന്നു. ഘടകങ്ങള്‍ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിച്ച്‌ കയറ്റുമതി ചെയ്യണം. കയറ്റുമതി നടത്തണമെങ്കില്‍ ഇറക്കുമതിയും വേണ്ടിവരും. ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതിനു പകരം ഇന്ത്യയില്‍ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്.

പണം ചെലവിടുന്നത് ശ്രദ്ധയോടും ബുദ്ധിപൂര്‍വവുമാണെങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിഫലം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ സാമ്ബത്തിക വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ അനന്തരഫലങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീട്ടില്‍ കേക്കുണ്ടാക്കിയാല്‍ 5 ലക്ഷം പിഴയും 6 മാസം തടവും

തിരുവനന്തപുരം: കോവിഡ് കാലത്ത് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഏറെപ്പേരും. പ്രത്യേകിച്ച്‌ ഭക്ഷണ വിഭവങ്ങളില്‍. എന്നാല്‍ ജീവിതമാര്‍ഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍ക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും […]

You May Like

Subscribe US Now