ത്രി​പു​ര​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് വെ​ടി​വ​യ്പ്; ഒ​രു മ​ര​ണം

author

ഗു​വ​ഹാ​ത്തി: ത്രി​പു​ര​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ഗ​ര്‍​ത്ത​ല​ക്ക് സ​മീ​പം പാ​നി​സാ​ഗ​റി​ല്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്ത​ത്.

ബ്രൂ ​അ​ഭ​യാ​ര്‍​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്ത​ത്. പ്ര​ക്ഷോ​ഭ​ക​ര്‍ പോ​ലീ​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ന​വം​ബ​ര്‍ 16 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ബ​ന്ദ് ന​ട​ക്കു​ക​യാ​ണ്. ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗം മ​രി​ച്ച​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ വെറുതെ വിടണം; വിജയ് സേതുപതി

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി സിനിമരംഗത്തുളള നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ വിജയ് സേതുപതി പേരറിവാളനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അര്‍പ്പുതമ്മാളിന്റെ 29 വര്‍ഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ വെറുതെ വിടണമെന്നും, സുപ്രീം കോടതി […]

You May Like

Subscribe US Now