ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലിസ്; ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

author

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് പോലിസ് കോടതിയെ സമീപിച്ചത്.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

ദിലീപും മുഖ്യ പ്രതി സുനില്‍കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതിനകം ആക്രമിക്കപ്പെട്ട നടി അടക്കം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വ​​​പ്ന​​​യു​​​ടെ ഫോ​​​ണ്‍​വി​​​ളി എ​​​ന്‍​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും

തൃ​​​ശൂ​​​ര്‍: മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന സ്വ​​​പ്ന സു​​​രേ​​​ഷ് ആ​​​ശു​​​പ​​​ത്രി വാ​​​ര്‍​​​ഡി​​​ല്‍ ​​​നി​​​ന്നും ഫോ​​​ണ്‍ വി​​​ളി​​​ച്ചെ​​​ന്ന പ​​​രാ​​​തി എ​​​ന്‍​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മേ​​​ഖ​​​ല​​​യി​​​ല്‍ ​​​നി​​​ന്നു​​​ പോ​​​യ ഫോ​​​ണ്‍​കോ​​​ളു​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​വും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും എ​​​ന്‍​​​ഐ​​​എ ശേ​​​ഖ​​​രി​​​ച്ചു. ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​ന്‍ നോ​​​ക്കി സൈ​​​ബ​​​ര്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​വ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചു വരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ […]

You May Like

Subscribe US Now