ദുരന്തം വിതച്ച്‌ മഴ; കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 8 മരണം

author

ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 8 പേര്‍ മരിച്ചു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴ ശക്തമായത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് പാറകള്‍ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതര്‍ ഇടപെട്ട് മാറ്റിയിരുന്നു.

അതേസമയം കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുളളില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലും വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ ബംഗ്ലാദേശുമായുള്ള ബന്ധം പുതുക്കി അമേരിക്ക

വാഷിംഗ്ടണ്‍ : ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ വിവിധ രാജ്യങ്ങളുമായി ബന്ധം പുതുക്കി അമേരിക്ക. ഇന്ത്യയുടെ ശക്തമായ സുഹൃദ് രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശുമായുള്ള ബന്ധമാണ് അമേരിക്ക ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ പ്രതിരോധത്തിലും വികസനത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ഏറെ പ്രശംസയര്‍ഹിക്കുന്നതും മാതൃകാപരമാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. പെസഫിക് മേഖലയില്‍ ചൈനയ്‌ക്കെതിരെ പിടിമുറുക്കുന്ന അമേരിക്ക ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്ത് ബംഗ്ലാദേശുമായും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുമായും ഈ മാസം തന്നെ ചര്‍ച്ച നടത്താനാണ് […]

You May Like

Subscribe US Now