‘ദൃശ്യം 2’ ന് ശേഷം മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കോമഡി ചിത്രം ‘ആറാട്ട്’ 23നു ചിത്രീകരണം ആരംഭിക്കും

author

‘ദൃശ്യം 2’ ന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ‘ആറാട്ട്’ന്റെ ചിത്രീകരണം 23നു പാലക്കാട്ട് ആരംഭിക്കും. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു മാസ് ആക്‌ഷന്‍ ചിത്രമാണ് ആറാട്ട് എന്നാണ് സൂചന. സ്വന്തം നാടായ നെയ്യാറ്റിങ്കരയില്‍ നിന്നും ഗോപന്‍ പാലക്കാട് എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണു നായിക. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ”മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കുന്നതിനായി കാറിനും 2255 എന്ന നമ്ബറാണു നല്‍കിയിരിക്കുന്നത്.

ചിത്രീകരണം 23നു പാലക്കാട്ട് ആരംഭിക്കും. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ബുദം മൂര്‍ച്ഛിച്ചു; ചികിത്സയ്ക്ക് നിവൃത്തിയില്ല; സഹായം അഭ്യര്‍ത്ഥിച്ച്‌ നടന്‍

ചെന്നൈ: രോ​ഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച്‌ തമിഴ് നടന്‍ തവാസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് തവാസി. ഇപ്പോള്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം. സാമ്ബത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ല. തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ഥിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ അറുമുഖം. ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്. തവാസിയുടെ പ്രശ്‌നത്തില്‍ […]

You May Like

Subscribe US Now