ദേവികയെ ഓര്‍ത്ത് അഭിമാനം’; അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം : പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് മലയാളത്തില്‍

author

ന്യൂഡല്‍ഹി: ‘ദേവികയെ ഓര്‍ത്ത് അഭിമാനം’ കൊള്ളുന്നു. അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. മലയാളത്തിലാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് . ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം പാടി ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയായ ദേവികയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് ഒന്‍പതാംക്ലാസുകാരിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ചംപാ കിത്തനി ദൂര്‍’ എന്ന് തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നാല്‍പ്പത് ലക്ഷം പേരാണ് ദേവികയുടെ ഗാനം കണ്ടത്. ഗാനം ശ്രദ്ധിച്ച ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂറും ദേവികയെ അഭിനന്ദിച്ചിരുന്നു. അദ്ദേഹം ദേവികയെ ഹിമാചലിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

100 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക്​ ഇ-ഇന്‍വോയിസ്​

ന്യൂഡല്‍ഹി: 2021 ജനുവരി മുതല്‍ പ്രതിവര്‍ഷം 100 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ബിസിനസ്​ ടു ബിസിനസ്​ ഇടപാടുകള്‍ക്ക്​ ഇ-ഇന്‍വോയിസ്​ നിര്‍ബന്ധമാക്കുന്നു. 500 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക്​ ഒക്​ടോബര്‍ ഒന്ന്​ മുതല്‍ ഇ-ഇന്‍വോയിസ്​ നിര്‍ബന്ധമാക്കിയിരുന്നു. ഇത്​ വിജയകരമായിരുന്നുവെന്നും വില്‍പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും പെ​ട്ടെന്ന്​ വിവരങ്ങള്‍ ലഭിക്കാന്‍ സംവിധാനം സഹായിക്കുമെന്ന്​ ധനകാര്യ സെക്രട്ടറി അജയ്​ ഭൂഷന്‍ പാണ്ഡേ പറഞ്ഞു. ഒക്​ടോബര്‍ ഒന്നിന്​ പുതിയ സംവിധാനം നിലവില്‍ വന്നതിന്​ ശേഷം 69.5 ലക്ഷം […]

You May Like

Subscribe US Now