ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി: 16കാരന്‍ അറസ്റ്റില്‍

author

റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച്‌ സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. അടുത്ത കളികളില്‍ ധോണിയും ചെന്നൈ സൂപ്പര്‍കിങ്‌സും ഫോമിലേക്ക് എത്തിയില്ലെങ്കില്‍ മകള്‍ സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി.

ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 16കാരനെ ഉടന്‍ റാഞ്ചി പൊലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കാ​ള്‍​ട്ട​ന്‍ ചാ​പ്മാ​ന്‍ അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കാ​ള്‍​ട്ട​ന്‍ ചാ​പ്മാ​ന്‍(49)​അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച്‌ പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ടു​ത്ത പു​റം​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചാ​പ്മാ​ന്‍ 1991 മു​ത​ല്‍ 2001 വ​രെ രാ​ജ്യ​ത്തി​ന് വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ല്‍ ക്വാ​ര്‍​ട്‌​സ് എ​ഫ്‌​സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. അ​ടു​ത്തി​ടെ ക്വാ​ര്‍​ട്‌​സി​നെ പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

Subscribe US Now