നഗ്‌ന ചിത്രങ്ങൾ പകർത്തി വീണ്ടും ഹണി ട്രാപ് ….

author

എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ് ഇത്. കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്.

19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. യുവാവിൽ നിന്ന് പണവും സ്വർണവും അപഹരിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്നാണ് തട്ടിപ്പുകാർ അറസ്റ്റിലാകുന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജീവന് ഭീഷണിയുണ്ട്, സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി. സി.ബി.ഐയുടെ പേരില്‍ തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവന്‍ സോബി പറഞ്ഞു. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സി.ബി.ഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന്‍ തോമസ് ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ […]

You May Like

Subscribe US Now