നടന്‍ മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന ‘കപ്പേള’ ചിത്രം തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രന്‍

author

കൊച്ചി:  നടന്‍ മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന ‘കപ്പേള’ ചിത്രം തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് അന്ന ബെന്നിന്റെ റോളില്‍. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. സിത്താര എന്റര്‍ടെയിന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ കപ്പേള, നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതിന് ശേഷം കൂടുതല്‍ ജനശ്രദ്ധനേടിയിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച്‌ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു.

ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാറുടമകള്‍ പണം പിരിച്ചില്ലെന്ന വാദം തെറ്റ്; തെളിവ് പുറത്തുവിട്ട് ബിജു രമേശ്

തിരുവനന്തപുരം: ബാറുടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. സുനില്‍ കുമാറിന്‍റെ വാദം തള്ളി ബാറുടമ ബിജു രമേശ്. സുനില്‍കുമാറിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും ബിജു രമേശ് പുറത്തുവിട്ടു. ബാറുടമകള്‍ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടാണ് ബിജു രമേശ് പുറത്ത് വിട്ടത്. ബാര്‍ ഉടമകള്‍ പണം പിരിക്കുമ്ബോള്‍ വി. സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു. പ്രതിപക്ഷ […]

Subscribe US Now