നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; നടിയുടെ ഹര്‍ജി തള്ളി

author

നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.

സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്‌. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച്‌ പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതി നടപടികള്‍ക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്ബോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു ഹര്‍ജിയില്‍ വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയെ ആക്രമിച്ച കേസ്: നടിക്കും സര്‍ക്കാരിനും തിരിച്ചടി, പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രത്യേക കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി. അരുണാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ വിചാരണ നടക്കുന്ന പ്രത്യേക കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, നടിയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വനിതാ ജഡ്ജിയായിട്ട് പോലും ഇരയുടെ അവസ്ഥ മനസ്സിലാക്കിയില്ലെന്നും പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യം ഉണ്ടായെന്നും നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന […]

You May Like

Subscribe US Now