നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടഞ്ഞ ഉത്തരവ് പത്ത് ദിവസത്തേക്ക് ഹൈക്കോടതി നീട്ടി; ഹര്‍ജികള്‍ കോടതി 16 ന് പരിഗണിക്കും

author

കൊച്ചി:  നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടഞ്ഞ ഉത്തരവ് പത്ത് ദിവസത്തേക്ക് ഹൈക്കോടതി നീട്ടി. കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ക്വാറന്റൈനിലായ സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം വിചാരണക്കോടതി മാറ്റണമെന്ന നടിയുടേയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ കോടതി 16 ന് പരിഗണിക്കും.

വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിചാരണ തടഞ്ഞുകൊണ്ട് നേരത്തെ ഉത്തരവിട്ടത്. വെള്ളിയാഴ്ച വരെയാണ് നേരത്തെ വിചാരണ തടഞ്ഞത്. ഈ ഉത്തരവാണ് ഇപ്പോള്‍ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്.
സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി സാക്ഷി വിസ്താരം തീരുമാനിച്ചത്.

ജഡ്ജിക്ക് വിചാരണയുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പ്രോസിക്യൂഷന് ഒരടി മുന്നോട്ടു പോകാനാവുന്നില്ല. സാധാരണ ഒരിക്കലും ഇങ്ങനെ ഒരു ഹര്‍ജിയും ആയി വരാറില്ല. പക്ഷേ ഇപ്പോള്‍ വേറെ നിര്‍വാഹം ഇല്ല. ഫോറന്‍സിക് പരിശോധനാ ഫലം എന്താണെന്ന് പ്രോസിക്യൂഷനോടു പറയുന്നില്ല.

പ്രോസിക്യൂഷനെ ഇരുട്ടില്‍ നിറുത്തിയിരിക്കുകയാണ്. ജഡ്ജി ലാബില്‍ നേരിട്ട് വിളിച്ചു, തെളിവുകളുടെ കാര്യങ്ങള്‍ അന്വേഷിച്ചു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ല. കോടതിയില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി. പല രേഖകളും നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രോസിക്യൂഷന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്.

പല സാക്ഷികളും കോടതിയില്‍ വരാന്‍ തയ്യാറാണെന്നും സാക്ഷികളില്‍ പലരെയും ബുദ്ധിമുട്ടിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. നടിയുടെ സത്യവാങ്മൂലവും സര്‍ക്കാര്‍ രേഖകള്‍ മുദ്രവെച്ച കവറിലും ലഭിച്ചെന്ന് കോടതി അറിയിച്ചു. വിചാരണക്കോടതിയില്‍നിന്ന് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നുമുള്ള നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാട്‌സ്‌ആപ്പ് വഴി പണം അയക്കാം; എങ്ങനെ എന്നറിയാം

വാട്‌സ്‌ആപ്പ് പേമെന്റ് ഇന്ത്യയിലെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി വാട്‌സ്‌ആപ്പ് ഉപയോക്താക്കളില്‍ ഈ പേമെന്റ് സേവനം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍‌പി‌സി‌ഐ) അംഗീകാരം ലഭിച്ചഈ പേമെന്റ് ഫീച്ചര്‍ വര്‍ഷാവസാനത്തോടെ കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുമെന്ന് കമ്ബനി പറയുന്നു. നിലവില്‍ രാജ്യത്ത് 400 ദശലക്ഷത്തിലേറെ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഈ പേമെന്റ് ഫീച്ചര്‍ രാജ്യത്തെ 20 ദശലക്ഷം വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് മാത്രമേ […]

Subscribe US Now