നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍

author

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.

ഇതിനായി ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കോടതി പ്രോസിക്യൂഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. ഇത് വേദനാജനകമാണെന്നും പ്രോസിക്യൂഷന്‍ അപേക്ഷയില്‍ വ്യക്തമാക്കി. കേസില്‍ നടന്‍ ദീലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാംപ്രതി.

കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച്‌ ഓടുന്ന വാഹനത്തില്‍ വെച്ച്‌ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി ആക്രമിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടു; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാള്‍ നന്നായി കോവിഡിനെ നേരിട്ടുവെന്ന് രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇന്ത്യയുടെ ജിഡിപി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐഎംഎഫിന്‍റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. ബിജെപി സര്‍ക്കാരിന്റെ അടുത്ത നേട്ടമാണിത് എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്. കോവിഡ് പ്രതിസന്ധിയില്‍ നടപ്പു സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 10.3 ശതമാനം […]

You May Like

Subscribe US Now