നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍

author

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണനടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈകോടതിയെ സമീപിക്കും. ഇക്കാര്യമാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഈ കോടതിയില്‍ നിന്ന് അതിജീവിച്ച നടിക്ക് നീതിലഭിക്കില്ലെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം.

തുടര്‍ച്ചയായി പ്രതികള്‍ കൂറുമാറുന്നതിനാല്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹരജയില്‍ കോടതി ഇതുവരെ വിധി പറഞ്ഞില്ല, വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ എത്തിയത്, തുറന്ന കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്ന നേരത്ത് പ്രതിഭാഗത്തെ അഭിഭാഷകരും സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും അടക്കമുളളവരുടെ സാന്നിധ്യത്തില്‍ ഊമക്കത്ത് വായിച്ചത് ശരിയായില്ല എന്നൊക്കെയാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന ഹരജിയില്‍ ഉള്ളതെന്നാണ് സൂചന.

കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എ. സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിന് മരുന്ന് സൗജന്യമാക്കും, 19 ലക്ഷം പേര്‍ക്ക് തൊഴില്‍ ; ബീഹാറില്‍ ബിജെപിയും പ്രകടന പത്രിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ സൗജന്യ കോവിഡ് മരുന്നും യുവാക്കള്‍ക്ക് തൊഴില്‍ അവസരം ഒരുക്കല്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഐസിഎംആര്‍ വഴി കോവിഡ് മരുന്നുകള്‍ തികച്ചും സൗജന്യമായി നല്‍കുമെന്നും 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് വാഗ്ദാനം. കേന്ദ്ര ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മലാ സീതാരാമനാണ് പത്രിക പുറത്തിറക്കിയത്. വന്‍തോതില്‍ മരുന്നു ഉല്‍പ്പാദനം നടത്തി ബീഹാറിലെ എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ സൗജന്യമായി […]

You May Like

Subscribe US Now