നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്: ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

author

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്‌നയ്ക്കു ജാമ്യം നല്‍കിയത്.

സ്വര്‍ണക്കടത്തുകേസില്‍ ഇഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സ്വപ്‌നയ്ക്കു ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ സ്വപ്‌നയ്ക്കു പുറത്തിറങ്ങാനാവില്ല. വ്യാഴാഴ്ചയാണ് എന്‍ഐഎ കോടതി സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വട​ക്കാഞ്ചേരി ലൈഫ്​ മിഷന്‍ കേസ്​; സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതിയുടെ​ ഇടക്കാല സ്​റ്റേ

​കൊച്ചി: വടക്കാഞ്ചേരി ലൈഫ്​ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടുമാസത്തേക്ക്​ ഹൈകോടതിയുടെ ഇടക്കാല സ്​റ്റേ. യൂനിടാക്ക്​ ഉടമ സന്തോഷ്​ ഇൗപ്പനും സെന്‍റ്​ വെഞ്ചേഴ്​സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടു. വടക്കാഞ്ചേരി ലൈഫ്​ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​ത എഫ്​.ഫെ.ആര്‍ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ഇ.ഒ യു.വി ജോസ്​ സമര്‍പ്പിച്ച ഹരജിയിലാണ്​ നടപടി. ജസ്​റ്റിസ്​ വി.ജി. അരുണി​േന്‍റതാണ്​ വിധി. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്​.സി.ആര്‍.എ നിയമം ലംഘിച്ചെന്നുകാട്ടിയാണ്​ സി.​ബി.ഐ […]

You May Like

Subscribe US Now