‘നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും’, മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രി വിരുദ്ധ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

author

സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രൂക്ഷവിമര്‍ശനം. ‘നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും’ എന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.

ഫേസ്ബുക്കില്‍ യുവതിയുടെ കമന്റിന് മറുപടി നല്‍കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇതിന് മുന്‍പും കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിവാദമായിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് അന്ന് കട്ജു പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഴിമതി മറയ്ക്കാന്‍ സിപിഎം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മതവര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ സി പി എം വ്യാജപചരണം നടത്തുന്നുവെന്നും അഴിമതി മറയ്ക്കാന്‍ വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്നും ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേനത്തില്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജലീലിന്റെ സിമി പാരമ്ബര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച്‌ ഒഴിയും […]

You May Like

Subscribe US Now