നവീകരിക്കുന്നകനാലുകള്‍ വൃത്തിയായി തന്നെ സംരക്ഷിക്കുവാന്‍ നടപടികള്‍ എടുക്കും: ധന മന്ത്രി

author

ആലപ്പുഴ :ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കുന്നുണ്ടെങ്കിലും അതിനെ തനതായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ ആലപ്പുഴയുടെ ടൂറിസം രംഗത്തിന് മങ്ങലേല്‍ക്കുമെന്ന് ന്ത്രി ടി.എം. തോമസ് ഐസക്. കോവിഡാനന്തര കാലത്ത് ടൂറിസമാണ് ലോകം മുഴുവന്റെയും വികസനത്തിന്റെ കാതലാകുക .ആലപ്പുഴക്കും ടൂറിസം മേഖലയില്‍ മികച്ച സാധ്യതകളാണുള്ളത്. പൗരണികതയുടെ കേന്ദ്രങ്ങള്‍ വളരെയേറെ ഉള്ള ആലപ്പുഴയിലെ പഴയ തുറമുഖവും അടഞ്ഞുപോയ ഫാക്ടറികളും തുറക്കാന്‍ സാധിക്കില്ലെങ്കില്‍ പോലും മറ്റു പഴയ പാണ്ടികശാലകള്‍ ധാരാളം ഉണ്ട്. അവയും മറ്റു ചരിത്രസ്മാരകങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും.

കൂടാതെ മുഖ്യമന്ത്രി പറഞ്ഞതു പോലെ കനാലുകള്‍ നവീകരിച്ചു സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം കൂടി ആലപ്പുഴ പൈതൃകപദ്ധതിയുടെ നടത്തിപ്പുകാരായ മുസിരീസ് പ്രൊജക്റ്റിനെ ഏല്‍പ്പിക്കുവാനാണ് ആലോചിക്കുന്നതെന്നും പൈതൃക പദ്ധതിയുടെ ഉദ്ഘാടന വേദിയായ പോര്‍ട്ട് മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു.

ചടങ്ങില്‍ ആലപ്പുഴ പൈതൃകപദ്ധതിയുടെ ലോഗോ ഡിസൈന്‍ ചെയ്തത്തിന് 1 ലക്ഷം രൂപയുടെ സമ്മാനര്‍ഹനായ അഭിഷേകിന്റെ മാതാപിതാക്കള്‍ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

കനാല്‍ നവീകരണത്തിന്റെ ആദ്യഘട്ടത്തില്‍ വാടക്കനാലുകളും കമ്മിഷന്‍ഡ് കനാലുകളും ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ക്രോസ്സ് കനാലുകളും 30 കോടി രൂപ മുടക്കില്‍ നവീകരിച്ചു. ഇനി അരികുകള്‍ കെട്ടി ബലപ്പെടുത്തല്‍ 1 കനാലുകളുടെ ഇരുവശവും ആളുകള്‍ക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും നടപ്പാതയും മറ്റു സൗകര്യങ്ങള്‍ എന്നിവയും ഒരുക്കുന്നുണ്ട് 14.02 കോടി രൂപ മുടക്കില്‍ നവീകരിച്ചു സംരക്ഷിക്കുമെന്നും ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു. കനാല്‍ നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തികളുടെ പൂര്‍ത്തികരണവും രണ്ടാം ഘട്ട പ്രവര്‍ത്തികളുടെ നിര്‍മാണോദ്ഘാടനവും നടന്ന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിയാവാക്കി വനം ഉദ്ഘാടനചടങ്ങില്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്,എ എം ആരിഫ് എം പി, ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ എന്നിവര്‍ വൃക്ഷതൈകള്‍ നട്ടു. പോര്‍ട്ട്‌ മ്യൂസിയം, കടല്‍പാലം നിര്‍മാണോദ്ഘാടനം, ബീച്ച്‌ സൈഡ് സൗന്ദര്യവല്‍ക്കരണം എന്നിവയുടെയും ശിലാസ്ഥാപനം ഇതേതുടര്‍ന്ന് അദ്ദേഹം നിര്‍വഹിച്ചു.

കനാല്‍ സൈഡില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ എ എം ആരിഫ് എം പി, കേരള ടൂറിസം എ ടി ജി കൃഷ്ണ തേജ, മുസീരിസ് പ്രൊജക്റ്റ്‌ എം ടി പി എം നൗഷാദ് എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വൃദ്ധന്റെ കരണത്തടിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി ഇല്ല : ഭരണകക്ഷി നേതാവിന്റെ പിന്തുണയോടെ രക്ഷപ്പെട്ടത് പഴയ ഡിവഎഫ്‌ഐ ക്കാരനായ എസ്. ഐ ; ചടയമംഗലത്തെ പഴയ ഏമാന് ഇനിയും നിയമം കൈയ്യിലെടുക്കാം

കൊല്ലം : കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പൊതുവഴിയില്‍ വച്ച് വൃദ്ധനെ മര്‍ദ്ദിച്ച് വിവാദത്തിലായ പ്രൊബേഷണറി സബ് ഇന്‍സ്‌പെക്ടര്‍ ഷജീമിനെതിരായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. മുന്‍ ഡി.വൈഎഫ്‌ഐ ക്കാരനായ എസ്. ഐക്ക് വേണ്ടി മലബാര്‍ മേഖലയില്‍ നിന്നുള്ള ഭരണകക്ഷി നേതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശിക്ഷാ നടപടികള്‍ അവസാനിപ്പിച്ചത്. ഒരു മാസം മുന്‍പാണ് ടൂ വീലര്‍ യാത്രക്കാരായ വൃദ്ധനെയും മറ്റൊരാളെയും ഹെല്‍മറ്റ് ഇല്ല എന്നതിന്റെ പേരില്‍ ഷജീം മര്‍ദ്ദിച്ചത്. ഇദ്ദേഹത്തിന്റെ മര്‍ദ്ദന രംഗങ്ങള്‍ […]

You May Like

Subscribe US Now