‘നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പു ചോദിച്ചാവണം’; പാര്‍വതിയെ പിന്തുണച്ച്‌ ഹരീഷ് പേരടി

author

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച്‌ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ ഇന്ന് പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതിയത്. മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരിച്ച്‌ പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതെ പോവുകയുള്ളു എന്നും ഹരീഷ് പറഞ്ഞു.

ഇടവേള ബാബുവിന് പറ്റിയത് നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പ് ചോദിച്ചിട്ടാണെന്നും ഹരീഷ് പറഞ്ഞു.

‘ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു.നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ.അഭിവാദ്യങ്ങള്‍ .മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു..തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്.എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി,’ ഹരീഷ് ഫേസ്ബുക്കില്‍ എഴുതി.

നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതി അമ്മയില്‍ നിന്ന് രാജി വെച്ചത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ആചാരപരമായി നവ രാത്രി എഴുന്നള്ളത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 13ന് വിഗ്രഹങ്ങള്‍ ശുചീന്ദ്രത്ത് നിന്നും പദ്മനാഭപുരത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ കന്യാകുമാരി ജില്ലാഭരണകൂടം സ്വീകരിക്കും. 14ന് പദ്മനാഭപുരത്ത് നിന്നും കുഴിത്തുറയിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. ആനയും വെള്ളിക്കുതിരയും സാധാരണ കൊണ്ടു വരുന്ന പല്ലക്കുകളും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാവുന്നതാണ് […]

You May Like

Subscribe US Now