നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ട് ; തീരപ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം

author

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേത്തുടര്‍ന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം. കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാകാന്‍ സര്‍ക്കാര്‍ വിവിധ സേനകളോട് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങുന്നു; അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമനം ആരംഭിക്കും

ലഖ്നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവിധ സര്‍ക്കാര്‍ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങുന്നു . മൂന്നു ലക്ഷം ഒഴിവുകളിലേക്കാണ് യോഗി സര്‍ക്കാര്‍ നിയമനം നടത്തുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഒഴിവുകള്‍ നികത്താനുള്ള കണക്ക് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആവശ്യപ്പെട്ടത്. വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമനം ആരംഭിക്കാനാണ് യു പി സര്‍ക്കാരിന്റെ തീരുമാനം. […]

You May Like

Subscribe US Now