‘നിഘൂഢത’; കോമാവസ്ഥയിലായ’ കിം ജോംഗ് എങ്ങനെ പുറത്തുവന്നു, അപരന്റേതെന്നും ആക്ഷേപം ഉണ്ട്

author

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അബോധാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. രാജ്യത്ത് കഴിഞ്ഞദിവസം വീശിയടിച്ച കൊടുങ്കാറ്റില്‍ നാശനഷ്ടമുണ്ടായ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് ഉത്തരകൊറിയന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. തവിട്ടുനിറത്തുളള പാന്റും തൊപ്പിയും വെളള ഷര്‍ട്ടുംധരിച്ച്‌ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനൊപ്പം സ്ഥിതിഗതികള്‍ വിലിയിരുത്താല്‍ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

കൊടുങ്കാറ്റില്‍ നിരവധിപേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. ആയിരത്തിലധികം വീടുകള്‍ തകരുകയും ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. ഈ വാര്‍ത്ത അറിഞ്ഞതോടെയാണ് കിം പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയത്. കൊടുങ്കാറ്റിന്റെ വിവരം മുന്‍കൂട്ടി മനസിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതില്‍ അദ്ദേഹം കടുത്ത ദേഷ്യത്തിലാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പറഞ്ഞ അദ്ദേഹം സന്ദര്‍ശനം നടക്കുമ്ബോള്‍ത്തന്നെ ചില ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇവര്‍ക്കുളള കൂടുതല്‍ ശിക്ഷാനടപടികള്‍ പിന്നീടാവും തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Ashley Madison Critiques

Share The Ashley Madison Experience After some time I started obtaining messages/winks out of lady who have been single trying to find long term associations, they had been from through the U. Ersus. nothing near me. There were one exclusion a girl my personal age who lived close by. You […]

You May Like

Subscribe US Now