നിയമസഭയിലെ തമ്മിലടി: സര്‍ക്കാരിന് തിരിച്ചടി

author

തിരുവനന്തപുരം : കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം നിയമസഭയില്‍ ഉണ്ടായ കൈയ്യാങ്കളിയില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. അടുത്ത മാസം 15ന് പ്രതികള്‍ എല്ലാവരും കോടതിയില്‍ ഹാജരാകണമെന്നും തിരുവനന്തപുരം സി.ജെ.എം. കോടതി നിര്‍ദ്ദേശിച്ചു. 2015 മാര്‍ച്ച് 13നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ബാര്‍കോഴ കേസില്‍ ഉള്‍പ്പെട്ട കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുവാന്‍ പാടില്ല എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കൈയ്യാങ്കളിയില്‍ സമാപിച്ചത്. ഏകദേശം രണ്ട് ലക്ഷത്തില്‍പരം രൂപയുടെ നഷ്ടമാണ് സഭക്കുണ്ടായത്. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.റ്റി ജലീല്‍, എ.എല്‍.എ മാരായിരുന്ന കെ. അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി. ശിവന്‍കുട്ടി എന്നിവരാണ് കേസില്‍ പ്രതികള്‍

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന വേണ്ട, സര്‍ക്കാരിന് പൊളിച്ച്‌ പണിയാമെന്ന് സുപ്രീംകോടതി

ദില്ലി: കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച്‌ പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പാലത്തിന്‍റെ ദുര്‍ബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടക്കം ഹാജരാക്കി സംസ്ഥാനസര്‍ക്കാര്‍ വിശദമായി വാദം നടത്തി. പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചു. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കില്‍ […]

You May Like

Subscribe US Now