നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി

author

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഈ മാസം അഞ്ചിന് കേന്ദ്രസര്‍ക്കാരിന് കൈമാറി. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഈ ഭീഷണിയുള്ളത്. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പതിനൊന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എന്‍ ഐ എ അറസ്റ്റ് ചെയ്‌തിരുന്നു.

ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അല്‍ഖ്വയ്ദയുടെ ലക്ഷ്യം വ്യക്തമായത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.അല്‍ഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണ സാദ്ധ്യത ബംഗാളിലാണെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അല്‍ഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ക്ക് കേരളത്തിലടക്കം അല്‍ ഖ്വയ്ദയ്‌ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐ ബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കും കോടതി ജാമ്യം നിഷധിച്ചു

മഥുര: ഹഥ്‌റസിലേക്ക് പോകും വഴി ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ്കാപ്പനോടൊപ്പമുണ്ടായിരുന്ന മൂന്നു പോപ്പുലര്‍ ഫ്രണ്ടുകാരുടെയും ജാമ്യാപേക്ഷ മഥുര കോടതി തള്ളി.മഥുര അഡീഷണല്‍ ജില്ലാ ജഡ്ജി മയൂര്‍ ജയിനാണ് സിദ്ദിഖ് കാപ്പനൊപ്പമുണ്ടായിരുന്ന അതിക്വര്‍ റഹ്‌മാന്‍, ആലം, മസൂദ് എന്നീ മൂന്നു പേരുടെ ജാമ്യാപേക്ഷ നിരസിച്ചത്. പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം ഗൗരവമേറിയതാണെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം സിദ്ദിഖ് […]

You May Like

Subscribe US Now