നിര്‍ണായക പദവികളില്‍ ആര്​ വേണം; ചര്‍ച്ചകള്‍ക്ക്​ തുടക്കമിട്ട്​ ബൈഡന്‍ ക്യാമ്ബ്

author

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപില്‍ നിന്ന്​ അധികാര കൈമാറ്റത്തിന്​ മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്‌​ ചര്‍ച്ചകള്‍ തുടങ്ങി ബൈഡന്‍ ക്യാമ്ബ്​. നിര്‍ണായക സംസ്ഥാനങ്ങളില്‍ ലീഡ്​ ലഭിച്ചതോടെയാണ്​ ബൈഡന്‍ ക്യാമ്ബ്​ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക്​ തുടക്കമിട്ടത്​. നിര്‍ണായക പദവികളില്‍ ആരെയെല്ലാം നിയമിക്കണമെന്നത്​ സംബന്ധിച്ചാണ്​ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്​. തീര്‍ത്തും വ്യത്യസ്​തമായ ഒരു കാബിനറ്റിനെ യു.എസിന്‍െറ ഭരണത്തിനായി നിയോഗിക്കാനാണ്​ ബൈഡന്‍ ക്യാമ്ബിന്‍െറ തീരുമാനം.

എല്ലാ വിഭാഗം ജനങ്ങളുടേയും പ്രാതിനിധ്യം കാബിനറ്റിലുണ്ടാവുമെന്നാണ്​ സൂചന. കോവിഡ്​ കേസുകള്‍ അമേരിക്കയില്‍ വന്‍തോതില്‍ ഉയരുകയാണ്​. അധികാരത്തിലെത്തിയാല്‍ കോവിഡി​നെ പിടിച്ചു നിര്‍ത്തുന്നതിനായിരിക്കും ഡെമോക്രാറ്റിക്​ പാര്‍ട്ടി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ആരോഗ്യരംഗത്ത്​ കൂടുതല്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങളാവും അവര്‍ നടത്തുക. ഇതിനൊപ്പം സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളുമുണ്ടാവും.

യു.എസില്‍ തെരഞ്ഞെടുപ്പിന്‍െറ വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പെന്‍സല്‍വാനിയ അടക്കമുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക്​ സ്ഥാനാര്‍ഥി ജോ ബൈഡനാണ്​ മുന്നേറുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്: 13 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡില്‍ ഇതുവെര പതിമൂന്ന് കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ബുധനാഴ്ച മുതലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി […]

You May Like

Subscribe US Now