നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ് മാ​റ്റി

author

തിരുവനന്തപുരം: നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഈ ​മാ​സം 28ന് കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ് പേ​രും ഹാ​ജ​രാ​യാ​ല്‍ കു​റ്റ​പ​ത്രം വാ​യി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി അ​റി​യി​ച്ചു.

മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, മുന്‍ എംഎല്‍എമാരായ വി.ശി​വ​ന്‍​കു​ട്ടി, കെ. ​അ​ജി​ത്, സി.​കെ.സ​ദാ​ശി​വ​ന്‍, കു​ഞ്ഞ​ഹ​മ്മ​ദ് മാ​സ്റ്റ​ര്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

ജ​ലീ​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നാ​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് മു​ക്ത​നാ​യ ജ​യ​രാ​ജ​ന്‍ വി​ശ്ര​മ​ത്തി​ലാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഇ​രു​വ​രും കോ​ട​തി​യി​ലെത്തില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. നേ​ര​ത്തെ മ​ന്ത്രി​മാ​രൊ​ഴി​ക​യു​ള്ള പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി കേ​സി​ല്‍ ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി കോ​ട​തി ത​ള്ളി​യി​രു​ന്നു.

ബാ​ര്‍​കോ​ഴ കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ കെ.​എം.​മാ​ണി ബ​ജ​റ്റ് വാ​യി​ക്കു​ന്ന​തി​നി​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തി​യ ഇ​ട​ത് നേ​താ​ക്ക​ള്‍ ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാ​ഹു​ല്‍​ ഗാ​ന്ധിയുടെ പ​രി​പാ​ടി​ക്ക് ക​ള​ക്ട​റു​ടെ വി​ല​ക്ക്

വ​യ​നാ​ട്: വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക്ക് ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച് നി​ര്‍​മി​ച്ച മു​ണ്ടേ​രി സ്‌​കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രി​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

You May Like

Subscribe US Now