നി​ലം​പൊ​ത്താ​റാ​യ കു​ടി​ലി​ലി​രു​ന്ന്​ പാ​ര്‍വ​തി ചോ​ദി​ക്കു​ന്നു, എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ക​നി​യു​ക

author

പു​ളി​ക്ക​ല്‍: അ​ധി​കൃ​ത​രോ​ട് ഇ​നി​യെ​ങ്കി​ലും ക​ണ്ണു​തു​റ​ക്കാ​ന്‍ പ​റ​യു​ക​യാ​ണ് ഈ ​നി​രാ​ലം​ബ വി​ധ​വ. പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലാം വാ​ര്‍ഡ് ഒ​ള​വ​ട്ടൂ​ര്‍ കൊ​ര​ണ്ടി​പ​റ​മ്ബി​ലാ​ണ് അ​ത്തി​ക്ക​ല്‍ പാ​ര്‍വ​തി​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​പേ​റി ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.

ന​ല്ലൊ​രു കാ​റ്റും മ​ഴ​യും ഒ​രു​മി​ച്ചെ​ത്തി​യാ​ല്‍ നി​ലം​പൊ​ത്തു​ന്ന ഷീ​റ്റ് മേ​ഞ്ഞ ഒ​റ്റ​മു​റി കു​ടി​ലി​ലാ​ണ് ഈ ​അ​റു​പ​ത്തി​നാ​ലു​കാ​രി ക​ഴി​യു​ന്ന​ത്. ശ​രി​യാ​ക്കാം എ​ന്ന സ്ഥി​രം മ​റു​പ​ടി മാ​ത്ര​മാ​ണ് അ​ധി​കൃ​ത​രി​ല്‍നി​ന്ന്​ ല​ഭി​ക്കാ​റെ​ന്ന് പാ​ര്‍വ​തി പ​റ​യു​ന്നു.

ഇ​വ​രെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌​ 40 വ​ര്‍ഷം മു​മ്ബ് ഭ​ര്‍ത്താ​വ് പോ​യ​താ​ണ്. മ​ക​ളു​ടെ വി​വാ​ഹം നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍ന്ന് മു​ണ്ടു​മു​ഴി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഒ​രു യു​വാ​വു​മാ​യി ന​ട​ത്തി. ഇ​ദ്ദേ​ഹ​ത്തി​നും ഭാ​രി​ച്ച കു​ടും​ബ​ബാ​ധ്യ​ത​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ സ​ഹാ​യി​ക്കാ​ന്‍ പ​രി​മി​തി​ക​ളു​ണ്ട്.

കു​ടും​ബ​സ്വ​ത്താ​യി കി​ട്ടി​യ കു​ന്നി​ന്‍മു​ക​ളി​ലു​ള്ള 10 സെന്‍റ്​ സ്ഥ​ല​ത്താ​ണ് പാ​ര്‍വ​തി​യു​ടെ കു​ടി​ല്‍. ചു​റ്റും കാ​ടാ​ണ്. എ​ത്തി​പ്പെ​ടാ​ന്‍ വ​ഴി​യും ഇ​ല്ല. വേ​ന​ലി​ല്‍ വെ​ള്ള​വും കി​ട്ടി​ല്ല. കു​ടും​ബ​ശ്രീ​യി​ല്‍നി​ന്ന്​ കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് ജീ​വി​ത​മാ​ര്‍ഗം.

മാ​റി​മാ​റി​വ​രു​ന്ന സ​ര്‍​ക്കാ​റു​ക​ള്‍ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ മു​ഖേ​ന പ​ല​ത​വ​ണ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. അ​വ​സാ​നം 2019ല്‍ ​വാ​ര്‍ഡ് അം​ഗം മു​ഖേ​ന ‘ലൈ​ഫ്’ പ​ദ്ധ​തി​ക്കാ​യി ന​ല്‍കി​യ അ​പേ​ക്ഷ​യി​ല്‍ ‘പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന’​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​ണ് ഇ​വ​ര്‍ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

പ​ല​ത​വ​ണ ഓ​ഫി​സു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി​യി​ട്ടും തു​ട​ര്‍ന​ട​പ​ടി​ക​ളാ​യി​ല്ല. ഈ ​കു​ടി​ലി​ല്‍ അ​ന്തി​യു​റ​ങ്ങാ​നു​ള്ള ഭ​യം കാ​ര​ണം അ​യ​ല്‍വാ​സി​യു​ടെ വീ​ട്ടി​ലാ​ണ് രാ​ത്രി ഉ​റ​ങ്ങാ​റ്. സു​മ​ന​സ്സു​ക​ളി​ലും ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രി​ലു​മാ​ണ് പാ​ര്‍​വ​തി​യു​ടെ പ്ര​തീ​ക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെട്ടെന്ന് തൊട്ടുമുന്നില്‍ മൂന്നു കരടികള്‍, 14 കാരനെ മറിച്ചിട്ട് കാലില്‍ കടിച്ചു ; എതിരിട്ട് അച്ഛനും സഹോദരനും; ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ കരടിയുടെ ആക്രമണത്തില്‍ നിന്നും 14 കാരന്‍ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി : ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ വെച്ച്‌ കരടിയുടെ ആക്രമണത്തില്‍ നിന്നും 14 കാരന്‍ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരടിയുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. മറയൂര്‍ പഞ്ചായത്തില്‍ പുതുക്കുടി ഗോത്രവര്‍ഗ കോളനി സ്വദേശി അരുണ്‍കുമാറിന്റെ മകന്‍ കാളിമുത്തു (14)വിനാണ് പരിക്കേറ്റത്. അച്ഛനും സഹോദരനും രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. വീടിന് സമീപം നിര്‍മിക്കുന്ന മണ്‍വീടിന് ഉപയോഗിക്കാന്‍ വള്ളി (പാല്‍ക്കൊടി) ശേഖരിക്കാനായാണ് അരുണ്‍കുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും ഞായറാഴ്ച രാവിലെ 10-ന്‌ സമീപമുള്ള […]

You May Like

Subscribe US Now