ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളിലെ വെടിവെപ്പ്; പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവ്

author

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെടിവെപ്പ് നടത്തിയ 29കാരനായ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി. കഴിഞ്ഞ വര്‍ഷമാണ് ബ്രെന്‍ടണ്‍ ടാരന്റ് എന്നയാള്‍ പള്ളികളില്‍ അതിക്രമിച്ച്‌ കയറി വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ 51 പേരാണ് മരണമടഞ്ഞത്.

‘നിങ്ങളുടെ പ്രവൃത്തികള്‍ അതി ക്രൂരമായിരുന്നു. അതിന് ജീവപര്യന്തം തടവെന്നത് പര്യാപ്തമല്ല. പിതാവിന്റെ കാലില്‍ പറ്റിപ്പിടിച്ചു നിന്ന മൂന്ന് വയസ്സുള്ള കുഞ്ഞിനെ വരെ നിങ്ങള്‍ കൊന്നു’ എന്നാണ് ജീവപര്യന്തം തടവ് വിധി പുറപ്പെടുവിച്ച്‌ കൊണ്ട് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ പറഞ്ഞത്.

2019 മാര്‍ച്ച്‌ 15നാണ് ന്യൂസീലന്‍ഡിലെ രണ്ട് പള്ളികളില്‍ വംശീയ വെറിക്കാരനായ ബ്രെന്‍ടണ്‍ ടാരന്റ് വെടിവെപ്പ് നടത്തിയത്. ക്രൈസ്റ്റ്ചര്‍ച്ചിലെയും ലിന്‍വുഡിലെയും പള്ളികളില്‍ പ്രാര്‍ഥനയ്ക്കിടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വകാര്യ ബസുകളുടെ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ നികുതി ഒഴിവാക്കി; സ്‌കൂള്‍ ബസുകള്‍ക്കും ഇളവ്

സ്വകാര്യ ബസുകളുടെ വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്. സ്‌കൂള്‍ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന സമിതിയാണ് വിഷയത്തില്‍ നടപടി സ്വീകരിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നികുതി ഇളവ് വേണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സര്‍വീസ് നടത്തുന്നതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കാണിച്ചാണ് നികുതി ഇളവും ചാര്‍ജ് വര്‍ദ്ധനവും ബസുടമകള്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് […]

You May Like

Subscribe US Now