പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു റോഡില്‍ ഉപേക്ഷിച്ചു; രണ്ടു പേര്‍ പിടിയില്‍, ഒരാള്‍ ഒളിവില്‍

author

റായ്പൂര്‍: മൂന്ന് പേര്‍ ചേര്‍ന്ന് പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റുചെയ്തതായും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അരുണ്‍, സുശീല്‍ ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്‌. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു. അതിന്റെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Next Post

അപകീര്‍ത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് നൗവിനും എതിരെ കേസുമായി പ്രമുഖ നിര്‍മാതാക്കള്‍

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്ത് ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും ചലച്ചിത്ര സംഘടനകളും. ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയിരിക്കുന്നത്. ബോളിവുഡിലെ 34 മുന്‍നിര നിര്‍മാതാക്കള്‍, നാല് ചലച്ചിത്ര സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് ന്യൂസ് ചാനലുകളായ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ അപകീര്‍ത്തിക്ക് കേസ് ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 12 ന് ഡല്‍ഹി ഹൈക്കോടതിയിലാണ് സിവില്‍ കേസ് […]

You May Like

Subscribe US Now