പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നു; ആചാരലംഘനമാണെന്ന് ബിജെപി

author

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. നവരാത്രി വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നത് ആചാരലംഘന മാണെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തലസ്ഥാന നഗരത്തില്‍ നവരാത്രികാലത്ത് നടന്നു വരുന്ന പരമ്ബരാഗത ചടങ്ങാണ് സരസ്വതി വിഗ്രഹത്തിന്റേയും കുമാരസ്വാമിയുടേയും മുന്നുറ്റിനങ്കയുടേയും എഴുന്നള്ളത്ത്. പത്മനാഭപുരത്ത് നിന്ന് കാല്‍നടയായാണ് ഈ വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് പൂജയ്ക്ക് എത്തിക്കുന്നതും മടക്കിക്കൊണ്ടു പോകുന്നതും

അതേസമയം തലസ്ഥാന നഗരത്തില്‍ കോവിഡ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് ഇത്തവണ ഘോഷയാത്ര വാഹനത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കന്യാകുമാരി – തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരും ക്ഷേത്രട്രസ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹൈന്ദവസംഘടനകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം ആചാരലംഘനമാണെന്നാരോപിച്ച്‌ ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഖുഷ്‌ബു ബിജപിയിലേക്ക്‌; കോണ്‍ഗ്രസ്‌ വക്‌താവ്‌ സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി; രാജിക്കത്ത്‌ നല്‍കി

ന്യൂഡല്‍ഹി:നടി ഖുശ്ബുവിനെ കോണ്‍ഗ്രസ് എഐസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റി. ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടപടി.അതേസമയം ഖുശ്ബു പാര്‍ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാര്‍ടിയെ നിയന്ത്രിക്കുന്നതെന്ന് രാജിക്കത്തില്‍ ആരോപിച്ചു. ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിട്ടുമുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കുമെന്നും പറയുന്നു.

Subscribe US Now