പബ്ജി കളിക്കാന്‍ ഫോണ്‍ ചോദിച്ചിട്ട് നല്‍കിയില്ല; 14 കാരന്‍ കൂട്ടുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി

author

ജെയ്പൂര്‍: പബ്ജി കളിക്കാന്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്ന കൂട്ടുകാരനെ 14 കാരന്‍ അതിക്രൂരമായി കൊലപ്പെടുത്തി. രാജസ്ഥാനിലെ രാജ്‌സാമന്ദ് ജില്ലയിലെ ജെയ്ത്പുരയില്‍ നവംബര്‍ ഒന്‍പതിനാണ് സംഭവം നടന്നത്. ഫോണ്‍ ചോദിച്ചിട്ട് നല്‍കാതിരുന്ന 17 വയസുകാരനെ 14 കാരന്‍ കല്ലുകൊണ്ടിടിച്ചാണ് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ഹമീദിന്റെ മൃതദേഹം 11ന് സമീപത്തെ കുന്നിനു സമീപത്തുനിന്നാണ് പൊലീസ് കണ്ടെടുത്തത്. കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് ഹമീദിന്റെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായതിനെ തുടര്‍ന്ന് കുട്ടിയെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു. വീട്ടുകാരും ബന്ധുക്കളും വീടിനു സമീപ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തി. ഇതേതുടര്‍ന്നാണ് കുട്ടിക്കുറ്റവാളിയിലേക്ക് അന്വേഷണം എത്തിയത്.

ഹമീദും കൂട്ടുകാരനും ഹമീദിന്റെ ഫോണിലാണ് പബ്ജി കളിച്ചിരുന്നത്. സംഭവ ദിവസം പബ്ജി കളിക്കാന്‍ ഫോണ്‍ ചോദിച്ചപ്പോള്‍ ഹമീദ് കൂട്ടുകാരന് ഫോണ്‍ കൊടുത്തില്ല. ഇതാണ് കല്ലുകൊണ്ടിടിച്ച്‌ കൂട്ടുകാരനെ കൊല്ലുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹി ജെഎന്‍യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കണമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ് രംഗത്ത്. ജെഎന്‍യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കണമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി സി ടി രവിയുടെ നിര്‍ദേശം. ജെഎന്‍യു കാംപസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സി ടി രവി ഈ ആവശ്യമുന്നയിച്ചത്. ഭാരതമെന്ന ആശയത്തിനു വേണ്ടി നിലകൊണ്ടയാളാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ തത്വചിന്തയും മൂല്യങ്ങളും ഭാരതത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. ജവഹര്‍ലാല്‍ […]

Subscribe US Now