പബ്ജി കളിയ്ക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

author

ബംഗാളില്‍ പബ്ജി കളിയ്ക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 21കാരനായ യുവാവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ പ്രിതം ഹല്‍ദര്‍ എന്ന വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറിയ പ്രിതം ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിക്കാത്തതോടെ അയല്‍ക്കാരെ വിളിച്ച്‌ വാതില്‍ തകര്‍ത്തപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പബ്ജി നിരോധിച്ചതിനെ തുടര്‍ന്ന് മകന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. മകന്‍ പതിവായി പബ്ജി കളിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് മഴ കനക്കുന്നു ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമായി. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, […]

You May Like

Subscribe US Now