പയ്യാവൂരില്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കി മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു

author

പയ്യാവൂരില്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കി മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. സ്വപ്‌ന അനീഷാണ് മരിച്ചത്. വിഷം കഴിച്ച ഇവരുടെ ഇളയ മകന്‍ നേരത്തെ മരിച്ചിരുന്നു. 11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന. ഇവരുടെ ഭര്‍ത്താവ് ഇസ്രായേലില്‍ ആണുള്ളത്. യുവതി പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു.ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്.

പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയത്.

ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊറട്ടോറിയം നീട്ടല്‍; ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് ബാങ്കുകള്‍ പലിശയും പലിശയുടെ മേല്‍ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വാദമുഖങ്ങള്‍ കോടതി കേള്‍ക്കും. മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാവുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ബാങ്കുകളും ആര്‍ബിഐയും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും മൊറട്ടോറിയം നീട്ടുന്നതും പലിശ […]

You May Like

Subscribe US Now