പരീക്ഷകള്‍ : പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും

author

തിരുവനന്തപുരം • നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ അഞ്ചിനും ആറിനും ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ആറിനാണ് യു. പി. എസ്. സി പരീക്ഷകള്‍ നടക്കുന്നത്.

കാസര്‍കോട് നിന്നാണ് അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാസര്‍കോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് രാവിലെ 7.55ന് കാസര്‍കോടെത്തും.

എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ അഞ്ചിന് രാത്രി 9.35ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് പുലര്‍ച്ചെ 6.50ന് കാസര്‍കോടെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൊഴില്‍രഹിതരുടെ ആത്മഹത്യയില്‍ കേരളം ഒന്നാമത് ! സര്‍ക്കാര്‍ കണ്ണുതുറക്കണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ‘ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യയും 2019’ എന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2019ല്‍ കേരളത്തില്‍ തൊഴില്‍രഹിതരായ 1,963 പേരാണ് ജീവനൊടുക്കിയത്. ഇന്ത്യയൊട്ടാകെ ആത്മഹത്യ ചെയ്ത തൊഴില്‍രഹിതര്‍ 14,019. കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക് 14%. മഹാരാഷ്ട്ര 10.8%, തമിഴ്‌നാട് 9.8%, കര്‍ണാടക 9.2% തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി. ആറ്റുനോറ്റിരുന്ന പിഎസ്‌സി […]

You May Like

Subscribe US Now