പാകിസ്താനില്‍ ടിക്​ടോക് നിരോധിച്ചു

author

ഇസ്ലാമാബാദ്: പാകിസ്താനില്‍​ ചൈനീസ്​ ആപ്പായ ടിക്​ടോക് നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ തുടര്‍ന്നാണ് ടിക്​ടോക് നിരോധിച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ടിക്​ടോക്കില്‍ സമാനരീതിയിലുള്ള ഉള്ളടക്കമാണ് നിരന്തരം പോസ്റ്റ് ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ടിക്​ടോക് പരാജയപ്പെട്ടു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക് ടോക് ഏര്‍പ്പെടുത്തുന്ന സംവിധാനം തൃപ്തികരമാണോ എന്ന് പരിശോധിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ നിരോധന തീരുമാനം പിന്‍വലിക്കണമോ എന്ന് അവലോകനം ചെയ്യുമെന്നും അതോറിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ മാപ്പ് സാക്ഷിയാകാന്‍ സാധ്യത

കൊച്ചി: തിരുവനന്തപുരം സ്വര്‍ണകള്ളകടത്ത് കേസില്‍ സന്ദീപ് നായര്‍ കൂടാതെ മറ്റ് പ്രതികള്‍ കൂടി മാപ്പ് സാക്ഷിയാകാന്‍ സാധ്യത. കൊടുവള്ളിയില്‍ നിന്ന് പിടിയിലായ നാല് പ്രതികള്‍ മാപ്പു സാക്ഷിയാകാന്‍ കോടതിയെ സമീപിക്കുമെന്നാണ് ലഭിച്ച വിവരം. മുഖ്യപ്രതി ടി.കെ റമീസുമായി അടുത്ത ബന്ധമുള്ള നാല് പേരാണ് മാപ്പ് സാക്ഷിയാകുന്നത്. കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായര്‍ മാപ്പ് സാക്ഷിയാകാന്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയതായും […]

You May Like

Subscribe US Now