പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടു; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

author

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാള്‍ നന്നായി കോവിഡിനെ നേരിട്ടുവെന്ന് രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യയുടെ ജിഡിപി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐഎംഎഫിന്‍റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. ബിജെപി സര്‍ക്കാരിന്റെ അടുത്ത നേട്ടമാണിത് എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്.

കോവിഡ് പ്രതിസന്ധിയില്‍ നടപ്പു സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 10.3 ശതമാനം ഇടിവ് രേഖപെടുത്തുമെന്നാണ് ഐഎംഎഫിന്‍റെ വിലയിരുത്തല്‍. ജൂണില്‍ കണക്കാക്കിയതിലും ഉയര്‍ന്ന ഇടിവാണിത്. പാകിസ്ഥാന്റെ ജിഡിപിയില്‍ 0.4 ശതമാനവും അഫ്ഗാനിസ്ഥാന് അഞ്ച് ശതമാനം ഇടിവുമുണ്ടാകുമെന്നായിരുന്നു ഐഎംഎഫിന്റെ വിലയിരുത്തല്‍.

പാകിസ്ഥാനില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,21,877 ആണ്. അഫ്ഗാനിസ്ഥാനില്‍ 40,026 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 73,07,098 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ഇന്ത്യയേക്കാള്‍ ഏറെ ജനസംഖ്യ കുറഞ്ഞ രാഷ്ട്രങ്ങളാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം:‌ ഫോ​റ​ന്‍​സി​ക് ക​ണ്ടെ​ത്ത​ല്‍ സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​റ​ന്‍​സി​ക് ക​ണ്ടെ​ത്ത​ല്‍ സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രെ ഐ​ജി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. കെ​മി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ ന​ല്‍​ക​രു​തെ​ന്ന് ഫോ​റ​ന്‍​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഐ​ജി നി​ര്‍​ദേ​ശി​ച്ചു. 2021വ​രെ സ​ര്‍​വീ​സു​ള്ള ഫൊ​റ​ന്‍​സി​ക് ഡ​യ​റ​ക്ട​ര്‍ നേ​ര​ത്തേ വി​ര​മി​ക്കു​ന്ന​ത് ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. തീ ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് വ​ന്നു. ഇ​തോ​ടെ സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം പൊ​ളി​ഞ്ഞു. ഫോ​റ​ന്‍​സി​ക് […]

You May Like

Subscribe US Now