പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും; പരിഗണനയിലുള്ളത് 11 ഓര്‍ഡിനന്‍സുകളടക്കം 33 ബില്ലുകള്‍

author

ന്യൂഡല്‍ഹി: കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. 11 ഓര്‍ഡിനന്‍സുകള്‍ അടക്കം 33 നിണായക ബില്ലുകള്‍ പാസാക്കും. തൊഴില്‍രംഗത്ത് സമൂലമാറ്റം നിര്‍ദേശിക്കുന്ന മൂന്നു തൊഴില്‍ കോഡുകളടക്കം നേരത്തേ അവതരിപ്പിച്ച ബില്ലുകളും പുതുതായി കൊണ്ടുവരുന്ന ബില്ലുകളും കൂട്ടത്തിലുണ്ട്.

കോവിഡ് അടച്ചിടല്‍വേളയില്‍ സാമ്ബത്തിക പാക്കേജിന്റെ ഭാഗമായും അല്ലാതെയുമിറക്കിയ 11 ഓര്‍ഡിനന്‍സുകളാണ് പരിഗണനയിലുള്ളത്. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്‍, പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഭേഗതി ബില്‍, അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷന്‍) ബില്‍, വിദേശ സംഭാവന (നിയന്ത്രണം) ഭേദഗതി ബില്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട പുതിയ ബില്ലുകള്‍.

Stories you may Like

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, കോവിഡിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍, സാമ്ബത്തിക പ്രതിസന്ധി, പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ കരടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ ഇരുസഭകളിലും ഉയരും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിജയ് സേതുപതി ചിത്രം കാ പേ രണസിംഗം: പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിജയ് സേതുപതിയുടെ ദീര്‍ഘനാളായി റിലീസിന് കാത്തിരിക്കുന്ന കാ പേ രണസിംഗം എന്ന സിനിമയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. സീ5ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാ പേ രണസിംഗം രാഷ്ട്രീയത്തെയും ഭരണവര്‍ഗത്തെയും കുറിച്ച്‌ സംസാരിക്കും.ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായികയായി എത്തുന്നത്. കെ‌ജെ‌ആര്‍ സ്റ്റുഡിയോ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകന്‍ കെ‌എം സര്‍ജുന്റെ മുന്‍ […]

You May Like

Subscribe US Now