പാലാരിവട്ടം പാലം പുനര്‍നിര്‍മാണം: സര്‍ക്കാര്‍ പണം നല്‍കേണ്ടിവരില്ല, 17.4 കോടി ബാങ്കിലുണ്ടെന്ന് ഇ.ശ്രീധരന്‍

author

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ ബാക്കി വന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിക്കാമെന്നും ശ്രീധരന്‍ ചുമതലയേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയെ അറിയിച്ചു.

17.4 കോടി രൂപയാണ് നിലവില്‍ ബാങ്കില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്നുമാണ് ഇ. ശ്രീധരന്‍ അറിയിച്ചത്.ഡി.എം.ആര്‍.സിയില്‍ നിന്നും കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷനിലേക്ക് പോയ ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷന്‍ തിരികെ കൊണ്ടു വരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണി തുടങ്ങാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എട്ട്-ഒന്‍പത് മാസത്തിനുള്ളില്‍ പാലം തുറന്ന് പ്രവര്‍ത്തിക്കാനാകുമെന്നും ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച്‌ പണിയാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച്‌ പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാലം പണി ഏറ്റെടുക്കാന്‍ ഇ.ശ്രീധരന്‍ സന്നധത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊലവിളിക്കുന്ന കാട്ടാനകള്‍ക്കിടയില്‍ ബോധമറ്റ് ആറ് മണിക്കൂര്‍. ജെയിംസിനിത് പുനര്‍ജന്മം

രാത്രിയില്‍ ഉറക്കത്തിനിടെ ഷെഡ്ഡ് ദേഹത്ത്‌ വീണപ്പോഴാണ് ജെയിംസ് ഞെട്ടിയുണര്‍ന്നത്. ഓടി പുറത്തിറങ്ങിയപ്പോള്‍ ചെന്നുപെട്ടത് കാട്ടാനകളുടെ മുന്‍പില്‍. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മരക്കൊമ്ബില്‍ ഉടുപ്പ് ഉടക്കി നിലത്തുവീണുപോയി. എങ്ങനെയൊക്കെയോ പോളിഞ്ഞുകിടന്ന ഷെഡ്ഡിനുള്ളിലേക്ക് നിരങ്ങിക്കയറിയപ്പോഴേക്കും ജെയിംസിന്റെ ബോധം പോയിരുന്നു. ബോധമറ്റ് കാട്ടാനകളുടെയിടയില്‍ ആറ് മണിക്കൂറോളം കിടന്ന വട്ടവട പഴത്തോട്ടം സ്വദേശി ജെയിംസി(43)ന് ഇത് പുനര്‍ജന്മമാണ്. പച്ചക്കറി കര്‍ഷകനായ ജെയിംസ് വീട്ടില്‍നിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള കൃഷിയിടത്തിലെ ഷെഡ്ഡില്‍ കാവല്‍ കിടക്കുകയായിരുന്നു. കൃഷിയിടത്തിലെ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് […]

Subscribe US Now