പാല്‍ഘര്‍ ചര്‍ച്ചയുടെ പേരില്‍ അര്‍ണബിനു മുംബൈ പോലീസിന്റെ നോട്ടീസ്

author

മുംബൈ: പാല്‍ഘര്‍ സംഭവത്തെകുറിച്ച്‌ നടത്തിയ ചര്‍ച്ചയുടെ പേരില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്ബാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചര്‍ച്ചക്കിടയില്‍ ‘ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും’ അര്‍ണാബ് ചോദിച്ചിരുന്നു.

അര്‍ണബിന്റെ പരാമര്‍ശം മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നു വിലയിരുത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച്‌ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി​ജെ​പി നേതാവ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ​യു​ള്ള പീ​ഡ​നക്കേസ്; പ​രാ​തി​ക്കാ​രി​യാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി മൊ​ഴി​മാ​റ്റി

ലക്‌നൗ: മു​ന്‍​കേ​ന്ദ്ര​മ​ന്ത്രിയും ബി​ജെ​പി നേ​താ​വു​മാ​യ ചി​ന്മാ​യ​ന​ന്ദി​നെ​തി​രെ​യു​ള്ള പീ​ഡ​ന​പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി മൊ​ഴി​മാ​റ്റി. പ്ര​ത്യേ​ക കോ​ട​തി മു​ന്‍​പാ​കെ​യാ​ണ് പെണ്‍കുട്ടി മൊ​ഴി​മാ​റ്റി​യ​ത്. മുന്‍പ് ആ​രോ​പി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക്കാ​രി പി​ന്‍​വ​ലി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി കൂറുമാറിയെന്നും ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷി​ച്ചു. ഒ​ക്ടോ​ബ​ര്‍ 15ന് ​കോ​ട​തി വാ​ദം കേ​ള്‍​ക്കും. യുപിയിലെ ഷാ​ജ​ഹാ​ന്‍​പു​രി​ല്‍ നി​യ​മ​വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പീ​ഡ​നാ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രു​വ​ര്‍​ഷ​ത്തോ​ളം ചി​ന്മ​യാ​ന​ന്ദ് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി. തു​ട​ര്‍​ന്ന് 2019 സെ​പ്റ്റം​ബ​ര്‍ 20ന് ​ചി​ന്മ​യാ​ന​ന്ദ് […]

You May Like

Subscribe US Now