“പാവപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസം നല്‍കുന്നില്ല” ; പുതിയ പരാതിയുമായി പി ചിദംബരം

author

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദുരിതാശ്വാസ വിതരണം രാജ്യത്തിന്റെ സമ്ബദ്ഘടനയില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പര്യാപ്തമാവേണ്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന ധനസഹായം പേരിന് മാത്രമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ ചിദംബരം വിമര്‍ശിച്ചു.

ധനവിതരണവുമായി ബന്ധപ്പെട്ട ഏതാനും ട്വീറ്റുകള്‍ വഴിയാണ് ചിദംബരം കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി എത്തിയത് .

ദേശീയ സാമൂഹിക സഹായ പദ്ധതി വഴി 2.81 കോടിയാണ് വതരണം ചെയ്യുന്നത്. അതായത് ഒരാള്‍ക്ക് 1000 രൂപ. ഇത് ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ പര്യാപ്തമാണോ? ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ 20.6 കോടി സ്ത്രീകള്‍ക്ക് 30,925 രൂപ അതായത് മൂന്ന് മാസത്തേക്ക് 1500 രൂപ. മാസം 500 രൂപകൊണ്ട് ആര്‍ക്കാണ് പട്ടിണി കൂടാതെ ജീവിക്കാനാവുക? ചിദംബരം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷാവസ്ഥ തുടരുന്നു: ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ നിര്‍ണായക ച​ര്‍​ച്ച ഇന്ന്

ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷാവസ്ഥ തുടരുന്നതിനിടെ ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ നിര്‍ണായക ച​ര്‍​ച്ച ഇന്ന് മോ​സ്കോ​യി​ല്‍ ന​ട​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ ന​ല്‍​കി​യ ഉ​ച്ച​വി​രു​ന്നി​ലും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ്യി​യും പങ്കെടുത്തിരുന്നു. പ്ര​തി​രോ​ധ മ​ന്ത്രി​മാ​ര്‍​ക്കി​ട​യി​ലു​ള്ള ച​ര്‍​ച്ച​യും ക​ഴി​ഞ്ഞ ആ​ഴ്ച മോ​സ്കോ​യി​ല്‍ ന​ട​ന്നി​രു​ന്നു. അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് സ​മ്ബൂര്‍​ണ പിന്മാറ്റമി​ല്ലാ​തെ ഒ​രു ഒ​ത്തു​തീ​ര്‍​പ്പി​നും ത​യ്യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ ഇ​ന്ത്യ അ​റി​യി​ക്കുമെന്നാണ് റിപ്പോര്‍ട്ട്. പിന്മാ​റ്റ​ത്തി​നു​ള്ള സ​മ​യ​ക്ര​മം തീ​രു​മാ​നി​ക്കാ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും മുന്നോട്ട് വെക്കും. പാം​ഗ്ഗോം​ഗ് തീ​ര​ത്തെ ഇ​ന്ത്യ​ന്‍ […]

You May Like

Subscribe US Now