പിഎസ്‌സി പട്ടിക റദ്ദായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; തിരുവോണ ദിനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവസിക്കുന്നു

author

തിരുവോണനാളായ ഇന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവസിക്കും. പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഉപവാസം.

കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. പിഎസ്‌സി ഓഫീസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് പട്ടിണി സമരം നടത്തും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പില്‍, വൈസ് പ്രസിഡന്‍റ് കെഎസ് ശബരിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാങ്ക് വായ്പ മൊറട്ടോറിയം ഇന്ന് അവസാനിക്കും; കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച്‌ ഒന്ന് മുതലുള്ള തിരിച്ചടവുകള്‍ക്ക് മൂന്നു മാസത്തേക്കാണ് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടിത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. എന്നാല്‍ സാമ്ബത്തിക സ്ഥിതി സാധാരണ അവസ്ഥയിലെത്താത്ത സാഹചര്യത്തില്‍ മൊറട്ടോറിയം ആറ് മാസത്തേക്ക് കൂടിനീട്ടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മൊറട്ടോറിയം […]

Subscribe US Now