പിണങ്ങിയ കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്ബര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; 17കാരന്‍ അറസ്റ്റില്‍

author

ചെന്നൈ: പിണങ്ങിയ കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്ബര്‍ അശ്ലീലപരാമര്‍ശങ്ങളോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 17-കാരനെ പൊലീസ് അഅറസ്റ്റ് ചെയ്തു. ചെന്നൈ തൗസന്റ് ലൈറ്റ്സിലുള്ള വിദ്യാര്‍ത്ഥിയെയാണ് സൈബര്‍ സെല്‍ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്ബര്‍ പ്രചരിപ്പിച്ചത്.

വിദ്യാര്‍ത്ഥിനിയായ കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്നാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ഫോണ്‍നമ്ബര്‍ പ്രചരിപ്പിച്ചത്. നഗ്‌നവീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ബന്ധപ്പെടുകയെന്ന പേരിലായിരുന്നു ഫോണ്‍നമ്ബര്‍ നല്‍കിയത്. കാമുകിയുടെ പേരിലായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അശ്ലീലസന്ദേശങ്ങളുമായി ഫോണ്‍ വിളികളും സന്ദേശങ്ങളും പതിവായതോടെയാണ് കുമരന്‍ നഗറില്‍ താമസിക്കുന്ന 41-കാരി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മകളുടെ കാമുകനായ വിദ്യാര്‍ത്ഥിയാണ് ഇതിനുപിന്നിലെന്ന് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫിനാന്‍സ്​ തട്ടിപ്പ്​: ഉടമയുടെ രണ്ട്​ മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്​ ഉടമയുടെ രണ്ടുമക്കള്‍ പിടിയിലായി. റിനു മറിയം തോമസ്​, റിയ ആന്‍ തോമസ്​ എന്നിവരാണ്​ പിടിയിലായത്​. റിനു സ്ഥാപനത്തി​െന്‍റ സി.ഇ.ഒയാണ്​. റിയ ഡയറക്​ടര്‍ ബോര്‍ഡ്​ അംഗവും​. രണ്ടുപേരും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ്​ പിടിയിലായത്​. ഇരുവര്‍ക്കുമെതിരെ പൊലീസ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. ​േപാപ്പുലര്‍ ഫിനാന്‍സി​െന്‍റ കോന്നി വകയാറിലുള്ള ഹെഡ്​ ഓഫീസില്‍ പൊലീസ്​ റെയ്​ഡ്​ നടത്തിയിരുന്നു. വെള്ളിയാഴ്​ച രാവിലെ 10.30 ഓടെയാണ്​ അടൂര്‍ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തില്‍​ പരിശോധനക്കെത്തിയത്​. സംസ്​ഥാനത്തും […]

You May Like

Subscribe US Now